ഗോവ–മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
ബുധനാഴ്ചയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ–മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ മധ്യ ആൻഡമാൻ കടലിൽ നിലവിലുള്ള ന്യൂനമർദം പടിഞ്ഞാറ്–വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമർദമാകാന്‍ സാധ്യത. തുടർന്ന് പടിഞ്ഞാറ്, വടക്കു–പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ബുധനാഴ്ചയോടെ മധ്യ കിഴക്കൻ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു വ്യാഴാഴ്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിച്ചേക്കും. തെക്ക് […]