Blog Post

Karanavars > News >

തിരുവനന്തപുരത്ത് നാളെ മുതല്‍ ജലവിതരണം തടസ്സപ്പെടും; മുന്നറിയിപ്പുമായി വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി. അരുവിക്കരയിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ജലവിതരണം തടസ്സപ്പെടുന്നത്. ആയതിനാല്‍ വെള്ളം ഇന്നു തന്നെ സംഭരിച്ചു വയ്ക്കണമെന്നും ചൊവ്വാഴ്ച മാത്രമേ ജലവിതരണം പൂര്‍വ്വ സ്ഥിതിയിലാകുകയുള്ളുവെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Read More