നഗരം ചുറ്റാന്‍ ഇനി 10 രൂപ മാത്രം മതി…
10 രൂപയ്ക്ക് നഗരം ചുറ്റിക്കാണാന്‍ അവസരം ഒരുക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണു സംസ്ഥാനത്ത് ആദ്യമായി പാലക്കാട് ഡിപ്പോയില്‍ സര്‍വീസിന് ഒരുങ്ങുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 10 രൂപ കൊണ്ട് കുറഞ്ഞത് 15 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്ന തരത്തിലാകും ബസ്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, സിനിമാ തിയറ്റര്‍ അങ്ങനെ എവിടെ പോകാനും ഈ ഒറ്റനാണയം ബസില്‍ കയറാം. ഹൈറേഞ്ച് സര്‍വീസ് നടത്തുന്ന ചെറിയ ബസുകളാണ് ഇതിന് […]