വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് സംഘര്‍ഷം; വിശ്വാസികള്‍ പ്രതിഷേധിച്ചു
വിഴിഞ്ഞം: അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമിയിലുള്ള നശിച്ചുപോയ കാണിക്കവഞ്ചിക്ക് പകരം പുതിയ കാണിക്കവഞ്ചി സ്ഥാപിക്കാനെത്തിയവരെ അദാനി ഗ്രൂപ്പിെന്റ സുരക്ഷ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്ത് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കൂട്ടമായെത്തിയത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ഏറ്റെടുത്ത് നല്‍കിയ കരിമ്ബള്ളിക്കര പച്ചക്കായെന്ന സ്ഥലത്ത്, കടല്‍ക്കാറ്റേറ്റ് നശിച്ച കാണിക്കവഞ്ചിക്ക് പകരം കാണിക്കവഞ്ചി നിര്‍മിക്കാനായി ഇടവക സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയവരെയാണ് തുറമുഖ കമ്ബനിയുടെ […]