വിയ്യൂര്‍ ജയിലില്‍ മിന്നല്‍ പരിശോധന; തടവുകാരനില്‍ നിന്നും 50,000 രൂപ പിടികൂടി
തൃശൂര്‍: ജില്ലാ ജയിലില്‍ മിന്നല്‍ പരിശോധനയ്ക്കിടെ തടവുകാരനില്‍ നിന്നും 50,000 രൂപ പിടികൂടി. അസിസ്റ്റന്റ് സൂപ്രണ്ടും സംഘവും നടത്തിയ പരിശോധനയിലാണ് തടവുകാരനില്‍ നിന്ന് ഇത്രയും തുക പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് രണ്ടായിരത്തിന്റെ 25 നോട്ടുകള്‍ തടവുകാരനായ സുഹൈല്‍ സൂക്ഷിച്ചിരുന്നത്. വിയ്യൂര്‍ ജയിലില്‍ മോഷണത്തിന് ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാള്‍. ഇതാദ്യമായാണ് ഇത്ര വലിയ തുക തടവുപുള്ളിയില്‍ നിന്നും പിടികൂടുന്നത്. ജയില്‍ ചാടുന്നതിനായോ, കൈക്കൂലിയായി ജയിലുദ്യോഗസ്ഥര്‍ക്ക് നല്‍കാനോ സൂക്ഷിച്ച പണമായിരിക്കാം ഇതെന്നാണ് നിഗമനം. മുന്‍പ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും […]