Blog Post

Karanavars > News >

വിയ്യൂർ ജയിലിൽ ഗുണ്ടാനേതാക്കൾ  ഏറ്റുമുട്ടി, ‘തീക്കാറ്റ് സാജന്റെ’ ആക്രമണത്തിൽ രണ്ടു കൈകളും നഷ്ടമായ  കടവിക്ക് പരിക്കേറ്റു

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരായ ഗുണ്ടാനേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാനേതാവുമായ തീക്കാറ്റ് സാജൻ എന്ന് വിളിക്കുന്ന സാജന്റെ നേതൃത്വത്തിലാണ് രണ്ടു കൈകളും ഇല്ലാത്ത കടവി രഞ്ജിത്തിനെയും ഒപ്പമുള്ളവരെയും ആക്രമിച്ചത്. രണ്ട് ബ്ലോക്കുകളിൽ കഴിയുന്നവരാണ് രണ്ട് ടീമും. ദിവസങ്ങളായി കടവിയും സാജനും തമ്മിൽ വൈരാഗ്യം നിലനിൽക്കുന്നുണ്ട്. പരിഹസിക്കുന്നുവെന്നതിന്റെ പേരിൽ ഇടയ്ക്ക് ഇരുവരും കൊമ്പ് കോർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഓൺലൈനിൽ കോടതിയിൽ ഹാജരാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഘർഷം. […]

Read More