ചീത്ത വിളിക്കാന്‍ ഇതു നിന്റെ വീട്ടുമുറ്റമല്ല; മത്സരത്തിനിടെ ഇംഗ്ലണ്ട് ബൗളര്‍ ആന്‍ഡേഴ്സണുമായി കോര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി
ലോര്‍ഡ്സ്: രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണും തമ്മില്‍ രൂക്ഷമായ വാക്പോര്. പൂജാരയ്ക്കു നേരേ പന്തെറിഞ്ഞു നടക്കുന്നതിനിടെയാണ് സംഭവം. തനിക്കെതിരേ താങ്കള്‍ അസഭ്യം പറയുകയാണോ? ഇത് നിന്റെ വീട്ടുമുറ്റമല്ല.താങ്കള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രായമായാല്‍ ഇത് പതിവാണെന്നും നിന്നെ ഞാന്‍ ഒരു പാട് ബാറ്റ് കൊണ്ട് തല്ലിയതാണെന്നും കോഹ്ലി പറയുന്നു. ഈ മാച്ച് നിരവധി കുട്ടികള്‍ കാണുന്നതാണ്. അതിനാല്‍ പ്രായത്തിനനുസരിച്ച് പക്വത കാണിക്കണമെന്നും ക്യാപ്റ്റന്‍ പറയുന്നു. എന്നാല്‍ ആന്ഡേഴ്സണ് ഇതിന് ചിരിച്ചുകൊണ്ടാണ് മറുപടി […]