ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത് യുഗം വരുന്നു; ട്വന്‍റി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി നായക സ്ഥാനം ഒഴിയുമെന്ന്
ന്യൂഡല്‍ഹി: ട്വന്‍റി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ഓപണറും ഉപനായകനുമായ രോഹിത് ശര്‍മയാകും പുതിയ നായകന്‍. ബാറ്റിങ്ങില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോഹലി നായക സ്ഥാനം ഒഴിയുമെന്ന് ബി.സി.സിയുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 32കാരനായ കോഹ്ലിയാണ് മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിക്കുന്നത്. ഏറെ നാളായി കോഹ്ലി ഇതുസംബന്ധിച്ച് ബി.സി.സി.ഐയുമായും രോഹിത്തുമായും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. […]