തിരുവനന്തപുരത്ത് സവാളയുടെ പേരില്‍ അക്രമം, ഭക്ഷണത്തോടൊപ്പം മൂന്നാമതും സവാള അരിഞ്ഞത് നല്‍കിയില്ല: യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരനെ അപ്പച്ചട്ടിക്കൊണ്ട് മര്‍ദിച്ചു
തിരുവനന്തപുരം: ഭക്ഷണത്തോടൊപ്പം ചോദിച്ച അളവില്‍ സവാള അരിഞ്ഞത് നല്‍കാത്തതില്‍ ഹോട്ടല്‍ ജീവനക്കാരന് മര്‍ദനം. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. ഭക്ഷണത്തോടൊപ്പം മൂന്നാമതും സവാള അരിഞ്ഞത് നല്‍കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി കടയുടമ ആരോപിച്ചു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് ഭക്ഷണത്തിനൊപ്പം സവാള അരിഞ്ഞത് നല്‍കിയിരുന്നു. ആവശ്യപ്പെട്ടതനുസരിച്ച് രണ്ടാമതും സവാള നല്‍കി. തുടര്‍ന്ന് യുവാക്കള്‍ സവാള മൂന്നാമതും ആവശ്യപ്പെട്ടു. എന്നാല്‍, വില കൂടുതലായതിനാല്‍ അധികം സവാള നല്‍കില്ലെന്നറിയിച്ചതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. സംഘം […]