Blog Post

Karanavars > News >

വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കു തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്‌ച‌ത്തേക്ക് മാറ്റി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ജൂണ്‍ ഏഴിലേക്ക് മാറ്റി.അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അന്നുവരെ തുടരും. പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടു. അതേസമയം വിജയ് ബാബുവിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Read More

വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി ഉത്തരവിട്ടു.മറ്റന്നാള്‍ വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. മറ്റന്നാള്‍ കോടതി കേസ് പരിഗണിക്കും. നിലവില്‍ വിദേശത്ത് ഒളിവില്‍ താമസിക്കുകയാണ് വിജയ് ബാബു. വിദേശത്ത് നിന്ന് നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ വെച്ച്‌ തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം നേരത്തേ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ വെച്ച്‌ അറസ്റ്റ് നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന് വിജയ് […]

Read More

വിജയ് ബാബു നാട്ടിലെത്തിയില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്‍്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.പ്രതി കേരളത്തില്‍ എത്തിയിട്ടില്ലന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വിജയ് ബാബു ഇന്ന് എത്തുമെന്ന് കാണിച്ച്‌ അഭിഭാഷകന്‍ വിമാന ടിക്കറ്റ് ഹാജരാക്കിയിരുന്നു. എന്നാല്‍ വിജയ് ബാബു എത്തിയില്ല. വിജയ് ബാബു സ്ഥലത്തില്ലാത്തതിനാല്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതി കേരളത്തില്‍ എത്തിയാല്‍ മാത്രമെ ഹര്‍ജി പരിഗണിക്കു എന്ന നിലപാടിലാണ് കോടതി. വിമാന ടിക്കറ്റ് ഹാജരാക്കിയത് […]

Read More

പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഉഭയ സമ്മതപ്രകാരം; വിജയ്ബാബു

കൊച്ചി: ബാലാത്സം​ഗ പരാതിയില്‍ നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി .ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. മാര്‍ച്ച്‌ 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റില്‍ വച്ചും മാര്‍ച്ച്‌ 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. സിനിമയില്‍ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്.തന്‍്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കില്‍ നടി ഏപ്രില്‍ 12 […]

Read More

ബലാത്സംഗക്കേസ്: വിജയ് ബാബു 30 ന് എത്തുമെന്ന് പ്രതിഭാഗം കോടതിയില്‍

കൊച്ചി: നടിയെ ബലാത്സംഗ ചെയ്ത കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബും മേയ് 30 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.മടക്ക ടിക്കറ്റെടുത്തെന്ന് കോടതിയെ അറിയിച്ച അഭിഭാഷകന്‍ യാത്രാ രേഖകളും ഹാജരാക്കി. വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായിലേക്ക് മടങ്ങിയെത്തിയതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. വൈകാതെ തന്നെ വിജയ് ബാബുവിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം തുടരുകയാണ്. പ്രത്യേക യാത്രാ രേഖ നല്‍കിയായിരിക്കും കേരളത്തിലേക്ക് കൊണ്ടുവരുന്നത്. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ […]

Read More

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പ്രത്യേക യാത്രാരേഖ; എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ ഉടന്‍ നാട്ടിലെത്തിക്കും.വിജയ് ബാബു ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. ഇയാളെ പ്രത്യേക യാത്രാ രേഖ നല്‍കിയാണ് കേരളത്തിലേക്ക് കൊണ്ടുവരിക. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രത്യേക യാത്രാ രേഖ കേരളത്തിലേക്ക് പോകാനായി നല്‍കുന്നത്. കൊച്ചി പോലീസ് ഇതിനോടകം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ന് തന്നെ എത്തിയില്ലെങ്കില്‍ കടുത്ത നടപടി വിജയ് ബാബു നേരിടേണ്ടി വരും. റെഡ് കോര്‍ണര്‍ നോട്ടീസ് വിജയ് ബാബുവിനെതിരെ പുറപ്പെടുവിക്കാനാണ്് നീക്കം. […]

Read More

വിജയ് ബാബുവിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്; മൂന്നു ദിവസത്തിനുള്ളില്‍ അകത്താകുമെന്ന് കമ്മീഷണര്‍

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി അന്വേഷണ സംഘം.പ്രതിയെ മൂന്ന് ദിവസത്തിനകം പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു വ്യക്തമാക്കി. ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി പ്രതിയുടെ ഒളിത്താവളം കണ്ടെത്താനാണ് തീരുമാനം. ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ പ്രതി ഏതു വിദേശരാജ്യത്തായാലും എവിടെയാണുള്ളതെന്ന് കൃത്യമായി കണ്ടെത്താന്‍ അവിടത്തെ പൊലീസിന് സാധിക്കും. ഇതിനായി അന്വേഷണ സംഘം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. […]

Read More

വിജയ് ബാബുവിന്റെ അറസ്റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ല: പൊലീസ് കമ്മീഷണര്‍

കൊച്ചി: ബലാത്സം​ഗ പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് തടസമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാ​ഗരാജു പറഞ്ഞു.വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാജരാവാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ പരാതിയില്‍ അന്വേഷണത്തിന് കാലതാമസമുണ്ടായിട്ടില്ല. ഏപ്രില്‍ 22ന് പരാതി ലഭിച്ചു. അന്ന് തന്നെ കേസ് എടുക്കുകയും ചെയ്തു. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാല്‍ പോവുമെന്നും കമ്മിഷണര്‍ പറഞ്ഞു.പുതിയ മീ ടൂ ആരോപണത്തില്‍ […]

Read More

ഒരു ചുംബനമെങ്കിലും..! വിജയ് ബാബു കെഞ്ചി, വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്ത്

കൊ​ച്ചി: ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ല്‍നി​ന്നു മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്നു വെ​ളി​പ്പെ​ടു​ത്തി മ​റ്റൊരു യുവതി കൂ​ടി രം​ഗ​ത്ത്.”വു​മ​ണ്‍ എ​ഗൈ​ന്‍​സ്റ്റ് സെ​ക്ഷ്വ​ല്‍ ഹ​രാ​സ്‌​മെ​ന്‍റ്‘ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കൂ​ടി​യാ​ണ് പേ​ര് വെ​ളി​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത ഒരു യുവതി അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. 2021 ന​വം​ബ​റി​ല്‍ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി വി​ജ​യ് ബാ​ബു​വി​നെ ക​ണ്ടു​മുട്ടിയെന്ന് ഇവര്‍ പറയുന്നു. തു​ട​ര്‍ന്നുണ്ടായ മോ​ശം അ​നു​ഭ​വ​വു​മാ​ണ് ‌യുവതി കു​റി​ച്ച​ത്. സം​സാ​ര​ത്തി​നി​ടെ അ​യാ​ള്‍ മ​ദ്യ​പി​ക്കു​ക​യും ത​നി​ക്ക് വാ​ഗ്ദാ​നം ചെ​യ്യുകയും ചെയ്തെന്ന് അ​വ​ര്‍ പറയുന്നു. താ​ന്‍ മ​ദ്യം നി​ര​സി​ച്ചു ജോ​ലി തു​ട​ര്‍​ന്നു. പെ​ട്ടെ​ന്നു […]

Read More

വിജയ്ബാബുവിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ഹോട്ടലിലും ഫ്ലാറ്റിലും പരിശോധന നടത്തും

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു.കേസില്‍ പ്രാഥമിക അന്വേഷണ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി കുറച്ച്‌ സ്ഥലങ്ങളില്‍ കൂടി തെളിവെടുപ്പ് നടക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ ഫ്ളാറ്റിലും ഹോട്ടലിലുമാണ് പരിശോധന നടത്തുക. അതേസമയം, പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ വിമാനത്താവളങ്ങളില്‍ അടക്കം ഉടന്‍ ലുക്ക്‌ഔട്ട്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍ വഴി പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കുലര്‍ […]

Read More
  • 1
  • 2