ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ ഉടന്‍; കേസില്‍ പ്രതി ചേര്‍ക്കാന്‍ സാധ്യത
തിരുവനന്തപുരം: കൊച്ചി പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ശനിയാഴ്ച ചോദ്യം ചെയ്യും. വിജിലന്‍സ് ഡിവൈഎസ് പി ശ്യം കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. തിരുവനന്തപുരം പൂജപ്പുരയിലെ ഓഫീസില്‍ രാവിലെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനോടു നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇബ്രാഹിം കുഞ്ഞില്‍നിന്നു ചോദിച്ചറിയുന്നതിനു വേണ്ടിയാണ് അദ്ദേഹത്തെ വിളിപ്പിച്ചിട്ടുള്ളത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിംകുഞ്ഞും വ്യക്തമാക്കിയിട്ടുണ്ട്. കരാറുകാരായ ആര്‍ഡിഎസ് കന്പനിക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണം. കരാര്‍ കന്പനിക്ക് […]