വി.ഡി സതീശന്‍: സഭക്കകത്തും പുറത്തും നിറഞ്ഞുനിന്ന പോരാളി
നിയമസഭക്കകത്തും പുറത്തും നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടെ നിയമസഭയിൽ എല്ലാ നിയമനിർമ്മാണത്തിലും ഏതെങ്കിലും ഘട്ടത്തിൽ സതീശന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. കോണ്ഗ്രസിനുളളിലെ തിരുത്തല്‍ ശക്തിയായി നിന്നതും പൊതുരംഗത്ത് അദ്ദേഹത്തെ ജനകീയനാക്കി. വി.എസ് സര്‍ക്കാറിന്റെ കാലത്തും ഒന്നാം പിണറായി വിജയന് സക്കാറിന്റെ കാലത്തും ഭരണപക്ഷം നിയമസഭയില്‍ ഏറ്റവും പേടിച്ച പ്രതിപക്ഷ അംഗം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുളളു. വി.ഡി സതീശന്‍. വിഷയങ്ങൾ ആഴത്തില് പഠിക്കുകയും അത് സമര്‍ത്ഥമായി അവതരിപ്പിക്കുയും ചെയ്യുന്ന […]