കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല,പാര്‍ട്ടിയാണ്; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍
സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല, പാര്‍ട്ടിയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. മാതമംഗലത്തെ സി.ഐ.ടി.യുക്കാര്‍ മര്‍ദിച്ചതും കണ്ണൂരിലെ ബോംബേറുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം സി.ഐ.ടി.യു നേതൃത്വത്തില്‍ 50 ദിവസമായി സമരം തുടരുന്ന മാതമംഗലത്തെ എസ്.ആര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനം ഉടമ തന്നെ പൂട്ടി. ഈ കടയില്‍ നിന്ന് സാധനം വാങ്ങിയതിന്റെ പേരില്‍ സി.ഐ.ടി.യുക്കാരുടെ മര്‍ദ്ദനമേറ്റ അഫ്സല്‍ തന്റെ കംപ്യൂട്ടര്‍ സ്ഥാപനവും പൂട്ടി. മുഖ്യമന്തിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലാണ് […]