വീഡിയോ പ്രചരിപ്പിച്ചവരെ അല്ല അപ്‌ലോഡ് ചെയ്തയാളെ പിടിക്കണം, അപ്പോള്‍ വാദി പ്രതിയാകും; വി ഡി സതീശന്‍
കൊച്ചി: തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ യുഡിഎഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.പ്രചരിപ്പിച്ചവരെ അല്ല മറിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ അപ്‌ലോഡ് ചെയ്തവരെ ആണ് പിടികൂടേണ്ടത്.അപ്പോള്‍ വാദി പ്രതിയാകുമെന്നും സതീശന്‍ പറഞ്ഞു. ‘തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വൈകാരികമായ ഒരു വിഷയം ഉണ്ടാക്കാന്‍ വേണ്ടി മനപൂര്‍വം സൃഷ്ടിച്ചെടുത്ത സംഭവമാണിത്. ഒരു യുഡിഎഫുകാരനും ഇതില്‍ പങ്കില്ല. ആ രീതിയിലേക്ക് തങ്ങള്‍ പോകില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും എത്രയോ തവണ അപമാനിക്കപ്പെട്ടു. വനിതാ […]