Blog Post

Karanavars > News >

അമ്ബത്തെട്ടുകാരിയെ ഭര്‍ത്താവ് കുത്തിക്കൊന്നു, സംഭവം ഇന്നു പുലര്‍ച്ചെ വര്‍ക്കലയില്‍

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ലെബ്ബാ തെക്കതില്‍ ( സുചി ഗാര്‍ഡന്‍) ഷാഹിദ എന്ന അമ്ബത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.ഇന്ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഷാഹിദയുടെ വയറ്റിലും കഴുത്തിലുമാണ് കുത്തുകളേറ്റത്. വിവരമറിഞ്ഞെത്തിയ ഇവട പൊലീസ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഷാഹിദയും സിദ്ദിഖും തമ്മില്‍ സ്ഥിരം വഴക്കായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു.

Read More

വര്‍ക്കലയില്‍ ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം: സ്ത്രീകള്‍ അടക്കം എട്ട് പേര്‍ അറസ്റ്റില്‍

വര്‍ക്കല: ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ എട്ട് പേര്‍ പോലീസ് അറസ്റ്റു ചെയ്തു. വര്‍ക്കല കുരയ്ക്കണ്ണിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന യെല്ലോ ഹോം സ്റ്റേയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. ഫോണിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹോം സ്റ്റേയിലെത്തിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. സംഘത്തിലെ അംഗങ്ങളും ഇടപാടുകാരും അടക്കമാണ് പിടിയിലായത്. മൂന്ന് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. പെരുമ്ബുഴ രാജുവിലാസത്തില്‍ രാജി, മകള്‍ ദീപ, വെണ്‍കുളം കളിക്കൂട്ടംവിളയില്‍ ബിന്ദു, കിളിമാനൂര്‍ പുളിമാത്ത് താളിക്കുഴി എസ്ബി ഭവന്‍ ജിഷ്ണു, […]

Read More