വലിയതുറ കടല്‍പാലം ഓര്‍മയാകുമോ?
വലിയതുറ: വിനോദ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായിരുന്നു വലിയതുറ കടല്‍പാലം. അടിയന്തരമായി സംരക്ഷണമൊരുക്കിയിെല്ലങ്കില് പാലം ഓര്‍മയായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വരുന്ന കാലവര്‍ഷത്തില്‍ ശക്തമായി കടലാക്രമണമുണ്ടായാല്‍ പാലം കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് പോകും. നിലവില്‍ കടല്‍പാലത്തിന് വിള്ളല്‍ വീണ് കടലിലേക്ക് താഴ്ന്നുനില്‍ക്കുന്ന അവസ്ഥയാണ്. ഭാരത്തിന് അനുസരിച്ച് പാലത്തിന് അടിഭാഗത്തുനിന്ന് ബലം നല്‍കിയിരുന്ന തൂണുകള്‍ കടലിലേക്ക് കൂടുതലായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. സൂനാമിയും ഓഖിയും തീരത്ത് ദുരിതം വിതച്ചപ്പോള്‍ പിടിച്ചു നിന്ന പാലം പിന്നീടുണ്ടായ കടലേറ്റത്തില്‍ കരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിെന്റ […]