ബാഡ്ജ് ധരിച്ചതിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതം -കെ.കെ രമ
തിരുവനന്തപുരം: സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചതിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് വടകര എം.എല്‍.എ കെ.കെ. രമ. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററില്‍ നിന്നു കൊടുത്ത പരാതിയായിരിക്കാം. പരാതി പരിശോധിച്ച് സ്പീക്കര്‍ തീരുമാനം എടുക്കട്ടെ എന്നും കെ.കെ. രമ പറഞ്ഞു. ടി.പി. ചന്ദ്രശേഖരനെ ഇപ്പോഴും ചിലര്‍ ഭയക്കുന്നതിന്‍റെ സൂചനയാണിത്. സ്പീക്കറുടെ കസേര അടക്കം മറിച്ചിട്ട നിയമസഭയിലെ കൈയ്യാങ്കളി സഭാചട്ടത്തില്‍ ഉള്‍പ്പെട്ടതാണോ എന്ന് രമ ചോദിച്ചു. ഇനിയെത്ര രാഷ്ട്രീയ പോരാട്ടങ്ങള്‍ സഭക്ക് അകത്തും പുറത്തും കാണാനിരിക്കുന്നുവെന്നും കെ.കെ. രമ മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി. […]