ശിവന്‍കുട്ടിയുടെ നടപടി ഭരണഘടനാ ലംഘനം; തീവ്രവാദ ചിന്താഗതിക്കാരെ പിന്തുണയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം മന്ത്രി വ്യക്തമാക്കണമെന്ന് കുമ്മനം
തിരുവനന്തപുരം: രാജ്യദ്രോഹക്കേസില്‍ പ്രതിയായ ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണയും ആശംസയുമറിച്ച മന്ത്രി വി. ശിവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിയുടെ ഇടപെടര്‍ ഭരണഘടനാ ലംഘനമാണ്. തന്റെ മണ്ഡലത്തില്‍ നടക്കുന്ന അഴിമതി, അക്രമം എന്നിവയെക്കുറിച്ച് ഒന്നും മിണ്ടാത്ത ശിവന്‍കുട്ടി, തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം മനസിലാക്കാവുന്നതേയുള്ളു എന്നും കുമ്മനം പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കു മേല്‍ കേന്ദ്ര സര്‍ക്കാര്‍ ബയോവെപ്പണ്‍ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമര്‍ശമാണ് ഐഷ നടത്തിയത്. സാമുദായിക സൗഹാര്‍ദ്ദം […]