Blog Post

Karanavars > News >

രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്നുള്ള തീരുമാനം സര്‍വകലാശാലയുടേതോ? വ്യക്തമാക്കണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്നുള്ള തീരുമാനം കേരള സര്‍വകലാശാല സ്വീകരിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സര്‍വകലാശാല ഡീലിറ്റ് നല്‍കുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ല. അങ്ങനെ ഇടപെട്ടുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണെന്നും മുരളീധരന്‍ ആരോപിച്ചു. രാഷ്ട്രപതിയ്ക്ക് ഡീലിറ്റ് നല്‍കരുതെന്ന് കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും വ്യക്തമാക്കണം. ഡീലിറ്റ് നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കേണ്ടത് സര്‍വകലാശാലയാണ്. സര്‍വകലാശാലയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മുരളീധരന്‍ പറഞ്ഞു. വിസി നിയമനവുമായി ബന്ധപ്പെട്ട് […]

Read More

ഇന്ത്യന്‍ ഭരണ ചരിത്രത്തിലെ അപൂര്‍വ കാഴ്ച, ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തില സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഗാന്ധിയന്‍ മാര്‍ഗത്തിലൂള്ള തന്‍റെ പ്രതിഷേധത്തിലൂടെ ഗവര്‍ണര്‍ നല്‍കുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെയെന്ന് മുരളീധരന്‍ പറയുന്നു.വനിതാ മതില്‍ കെട്ടിയവരുടെ നാട്ടില്‍ ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണെന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉപവാസമനുഷ്ഠിക്കുന്ന ബഹു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ജിയ്ക്ക് […]

Read More

പിണറായി വിജയന്‍ ‘കോവിഡിയറ്റ്’ ആണെന്ന് മന്ത്രി മുരളീധരന്‍റെ ട്വീറ്റ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ‘കോവിഡിയറ്റ്‘ എന്ന് വിളിച്ച്‌ കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ ട്വീറ്റ്. കോവിഡ് മാര്‍ഗനിര്‍ദേശം തുടര്‍ച്ചയായി ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിളിക്കാന്‍ ഇതിലും മികച്ച വാക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ വിശേഷിപ്പിക്കാന്‍ പൊതുവില്‍ ഉപയോഗിക്കുന്ന വാക്കാണ് ‘കോവിഡിയറ്റ്‘. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുരളീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. രോഗം ബാധിച്ച്‌ ആറാം ദിവസം അദ്ദേഹം ആശുപത്രിവിട്ടെന്നും മുരളീധരന്‍ പറഞ്ഞു. രോഗലക്ഷണമുണ്ടായിട്ടും പിണറായി വിജയന്‍ റോഡ് […]

Read More

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരേ കേസ് എടുക്കണം; വി.മുരളീധരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച്‌ ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടെന്നും മുരളീധരന്‍ വിശദീകരിച്ചു. ആറാം തിയതി കൊവിഡ് ബാധിച്ച മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ എത്തിയത്. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത് ആംബുലന്‍സിലല്ലെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് കൊവിഡ് ബാധിച്ചത് ഏത് ദിവസമെന്ന് വ്യക്തമാക്കണം. നാലാം തിയതിയാണ് കൊവിഡ് ബാധിച്ചതെങ്കില്‍ അന്ന് നടത്തിയ […]

Read More

വേണ്ടാന്ന് പറഞ്ഞാലും തലശ്ശേരിയില്‍ നസീറിന് തന്നെ വോട്ട് ; വി മുരളീധരന്‍

തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്ത തലശ്ശേരിയില്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ കമ്മറ്റിയെ തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സി.ഒ.ടി.നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനഃസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരു ആശയകുഴപ്പവും ഇല്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് – സിപിഎം ധാരണയുണ്ടെന്ന് വി മുരളീധരന്‍ ആരോപിച്ചു. […]

Read More

ഡി.ജി.പിയുടെ വിദേശയാത്രയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ട്; വി.മുരളീധരന്‍

കൊച്ചി: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്. ഡി.ജി.പിയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമാണെന്നാണ് വി.മുരളീധരന്‍റെ ആരോപണം. വിവാദ സ്വകാര്യ കമ്ബനിക്കും യു.കെ. ബന്ധമുണ്ടെന്നും സി.എ.ജി. പറഞ്ഞ വിഷയങ്ങള്‍ കേന്ദ്രത്തിനു മുന്നിലുണ്ടെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡി.ജി.പി. മാറേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡി.ജി.പി. ഔദ്യോഗിക സന്ദര്‍ശനത്തിലാണോ അതോ സ്വകാര്യ സന്ദര്‍ശനത്തിനാണോ പോകുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പോയതെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് അറിയണമെന്നും മുരളീധരന്‍ പറഞ്ഞു.

Read More