കോവിഡ്; വി. മുരളീധരന്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി. മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍. വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്ന് നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീധരന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയിലെ വസതിയിലാണ് അദ്ദേഹം ഈ ദിവസങ്ങളില്‍ കഴിയുക. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ 12ാം തീയതി ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്നത്തെ യോഗത്തില്‍ രോഗബാധിതനോ ബന്ധമുള്ളവരോ പങ്കെടുത്തില്ലെന്നായിരുന്നു ശ്രീചിത്ര ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണം. നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുമായി ഏതെങ്കിലും തരത്തില്‍ […]