മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ സതീശന്‍ പങ്കെടുത്തു, ഇരട്ട നീതി പാടില്ല: കെ.വി തോമസ്
എറണാകുളം: അച്ചടക്കത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇരട്ടനീതി പാടില്ലെന്ന് കെ.വി തോമസ്. തനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറൊരു രീതിയും അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി വിളിച്ച ഇഫ്ത്താറില്‍ വി.ഡി സതീശനും എ.ഐ.വൈ.എഫ് സെമിനാറില്‍ പി.സി വിഷ്ണുനാഥും പങ്കെടുത്തത് ശരിയാണോയെന്നും കെ.വി തോമസ് ചോദിച്ചു . സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് വിശദീകരണം നല്‍കാന്‍ ഹൈക്കമാന്‍ഡിനോട് സമയം ചോദിച്ചിട്ടുണ്ടെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. അതേസമയം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ.വി തോമസ് നല്‍കിയ വിശദീകരണം പരിശോധിക്കാന്‍ കോണ്‍ഗ്രസ് […]