ഉത്ര വധക്കേസ്; സൂരജ് മുഖ്യമന്ത്രിക്കയച്ച ഇ-മെയില്‍ പരാതി ഹാജരാക്കാന്‍ നിര്‍ദേശം
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജ് 2020 മേയ് 20ന് മുഖ്യമന്ത്രിക്കയച്ച ഇ–മെയില്‍ പരാതി നിഷേധിച്ചു.സൂരജ് എസ്. കുമാര്‍ 1993 @ ജി–മെയില്‍.കോം മെയിലില്‍നിന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കയച്ച പരാതിയുടെ പകര്‍പ്പും അതിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ലഭിച്ച രസീതും സൂരജിെന്റ മൊബൈല്‍ ഫോണില്‍നിന്ന് സൈബര്‍ വിദഗ്ദര്‍ കണ്ടെടുത്തത് കൃത്രിമമാണെന്ന് പ്രതിഭാഗം അഭിഭാഷകന് അജിത് പ്രഭാവ് വാദിച്ചു. പ്രതിയുടെ പൂര്‍ണ സമ്മതത്തോടെ ഇ–മെയില്‍ പാസ്വേഡ് നല്കിയാല് കോടതി മുമ്ബാകെ ജി–മെയിലിലെ അക്കൗണ്ട് തുറന്ന് അപ്രകാരമൊരു പരാതി അയച്ചിട്ടുണ്ടോ […]