ഉന്നാവോ പെണ്‍കുട്ടിയുടെ മരണമൊഴി കൊലപാതകികളുടെ പെട്ടിയില്‍ ആണിയടിക്കും
കഴിഞ്ഞ ആഴ്ച ഉന്നാവോയില്‍ അഞ്ച് പേര്‍ ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തിയ ഉന്നാവോ പീഡന ഇരയുടെ മരണമൊഴി പ്രതികളെ കോടതിയില്‍ കുരുക്കുന്ന ശക്തമായ തെളിവായി മാറുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ്. പീഡനത്തിന് ഇരയാക്കിയ രണ്ട് പേര്‍ ഉള്‍പ്പെടെയുള്ള പ്രതികളാണ് കോടതിയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും, ജീവനോടെ തീകൊളുത്തുകയും ചെയ്തത്. ഡിസംബര്‍ 5ന് ഗുരുതരമായി പൊള്ളലേറ്റ് ലക്‌നൗ ശ്യാമ പ്രസാദ് മുഖര്‍ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അഡ്മിനിസ്‌ട്രേറ്റീവ് മജിസ്‌ട്രേറ്റ് ഇരയുടെ മരണമൊഴി എടുത്തത്. ഡിസംബര്‍ 6ന് ഡല്‍ഹി സഫ്ദര്‍ജംഗ് […]