തൃക്കാക്കരയില്‍ യുഡിഎഫ് തരംഗം; ഉമ തോമസിന്റെ ലീഡ് പതിനായിരത്തിലേക്ക് നീങ്ങുന്നു
തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്ലിന്റെ ആദ്യഘട്ടം മുതല്‍ ഉമതോമസ് ലീഡ് നിലനിര്‍ത്തുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍ പോലും അപ്രസക്തമാക്കികൊണ്ടാണ് ഉമതോമസിന്റെ മുന്നേറ്റം. കഴിഞ്ഞ തവണ പി.ടി. തോമസ് കോണ്‍ഗ്രസ് ശക്തികേന്ദ്രത്തില്‍ നേടിയതിനെക്കാള്‍ വോട്ടാണ് ഉമ തോമസ് നേടിയത്. 10 മണിയോടെ 10,000 വോട്ടിലേക്ക് ലീഡ് ഉയര്‍ത്തി. ഒന്നാം റൗണ്ടില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് 1258 വോട്ടാണ് ലീഡുണ്ടായിരുന്നത്. എന്നാല്‍ ഉമ തോമസ് ആദ്യ റൗണ്ടില്‍ തന്നെ 2157 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കി. യു.ഡി.എഫ് ക്യാമ്ബില്‍ ഇതിനകം […]