ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം തിരികെയെത്താന്‍ നിര്‍ദേശം; റഷ്യന്‍ ആക്രമണം ഏത് നിമിഷവും നടക്കാമെന്ന് അമേരിക്ക
ന്യൂദല്‍ഹി: ഉക്രൈനില്‍ തുടരേണ്ടത് അനിവാര്യമല്ലാത്ത ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ വീണ്ടും നിര്‍ദ്ദേശം. കീവിലെ ഇന്ത്യന്‍ എംബസിയാണ് ഇന്നലെ വീണ്ടും ഈ നിര്‍ദ്ദേശം നല്‍കിയത്. ഉക്രൈനിലെ യുദ്ധസാഹചര്യം കൂടുതല്‍ വഷളായതിനാലാണിത്. ഉക്രൈനിലെ സ്ഥിതി ആശങ്കാജനകമായി തുടരുന്നതിനാല്‍, അവിടെ തങ്ങേണ്ടത് അത്യാവശ്യമല്ലാത്തവരെല്ലാം താത്കാലികമായി മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലഭ്യമായ വാണിജ്യ വിമാനങ്ങളും ചാര്‍ട്ടര്‍ ഫ്ളൈറ്റുകളും യാത്രയ്ക്ക് പ്രയോജനപ്പെടുത്താം. ചാര്‍ട്ടര്‍ ഫ്ളൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കരാറുകാരുമായി ബന്ധപ്പെടണമെന്നും എംബസി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. […]