നോട്ടമിട്ടത് മാര്‍ച്ച് മുതല്‍, സ്വന്തം യൂണിറ്റിനെ പോലും അറിയിക്കാതെ എന്‍ ഐ എ ഡല്‍ഹിയില്‍ നിന്നുമെത്തി ഷിഫയെയും മിസ്ഹയെയും പിടികൂടി
കണ്ണൂര്‍: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികള്‍ കണ്ണൂരില്‍ അറസ്റ്റിലായി. താണ സ്വദേശികളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന് എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമത്തിലൂടെ ഐസിസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്. കൊച്ചി യൂണിറ്റിനെ പോലും അറിയിക്കാതെയാണ് ഡല്‍ഹി സംഘം കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍.ഐ.എ നിരീക്ഷണത്തിലായിരുന്നു. താണയിലെ ഇവരുടെ വീട്ടില്‍ നേരത്തെ എന്‍.ഐ.എ നടത്തിയ […]