മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ രണ്ടുപേര്‍ പിടിയില്‍
തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഏഴുപേരില്‍ രണ്ടുപേര്‍ പിടിയില്‍. രോഗിയായി പ്രവേശിപ്പിക്കപ്പെട്ട രാഹുലിനെയും ഒരു റിമാന്‍ഡ് പ്രതിയെയുമാണ് തൃശൂരില്‍ നിന്ന് കണ്ടെത്തിയത്. തൃശൂര്‍ സി.ജെ.എം കോടതിയുടെ ഉത്തരവനുസരിച്ച് പാര്‍പ്പിച്ചയാളാണ് രാഹുല്‍. രക്ഷപ്പെട്ട ഏഴുപേരില്‍ ആറു പേരും റിമാന്‍ഡ് പ്രതികളാണ്. ഇവരില്‍ അഞ്ച് പേരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് എട്ടോടെയാണ് സംഭവം. റിമാന്‍ഡ് തടവുകാരായ തന്‍സീര്‍, വിജയന്‍, നിഖില്‍, വിഷ്ണു (കണ്ണന്‍), വിപിന്‍, ജിനീഷ് എന്നീ പ്രതികളും രോഗിയായ രാഹുലും പൊലീസിനെയും ജീവനക്കാരെയും ആക്രമിച്ച് രക്ഷപ്പെട്ടത്. […]