ആറു മാസത്തിനകം കോണ്‍ഗ്രസില്‍ അടിമുടി മാറ്റം; യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് രണ്ട് പേരുകള്‍, സുധാകരന് ടാര്‍ഗറ്റ് നല്‍കി ഹൈക്കമാന്‍ഡ്
തിരുവനന്തപുരം: കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ആറ് മാസത്തിനകം പാര്‍ട്ടിയില്‍ സമ്ബൂര്‍ണ അഴിച്ചുപണി നടത്തണമെന്നാണ് സുധാകരന് എ ഐ സി സി നല്‍കിയിരിക്കുന്ന നിര്‍ദേശം. കെ പി സി സിയിലെ ജംബോ കമ്മിറ്റികളിലെല്ലാം അടിമുടി മാറ്റമുണ്ടാകും. പതിനാല് ഡി സി സികളുടെ തലപ്പത്തും മാറ്റം വരും. ജില്ലാ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. ഭാരവാഹികള്‍ക്കെല്ലാം ടാര്‍ഗറ്റ് നല്‍കണമെന്നും അത് കൃത്യമായ ഇടവേളകളില്‍ […]