തൃക്കാക്കര നഗരസഭയിലെ തമ്മിലടി; രണ്ട് കൗൺസിലർമാർ അറസ്‌റ്റിൽ
കൊച്ചി: തൃക്കാക്കര നഗരസഭയിൽ കഴിഞ്ഞദിവസം കൗൺസിൽ യോഗത്തിനിടെയുണ്ടായ തമ്മിലടിയിൽ രണ്ട് കൗൺസിലർമാർ അറസ്‌റ്റിൽ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ സി.സി വിജുവിനെയും സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറിയും കൗൺസിലറുമായ എം.ജെ ഡിക്‌സണെയുമാണ് അറസ്‌റ്റ് ചെയ്‌തത്. ഇതിൽ സി.സി വിജുവിനെ ഇന്ന് പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിൽ പങ്കുളള മറ്റ് ചില കൗൺസിലർമാരുടെ വീട്ടിൽ പൊലീസെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അറസ്‌റ്റ് ഭയന്ന് ഇവർ മുങ്ങിയതായാണ് വിവരം. ഓണക്കാലത്ത് തൃക്കാക്കര നഗരസഭയിലുണ്ടായ പണക്കിഴി വിവാദത്തിൽ ചെയർപെഴ്‌സൺ അജിതാ തങ്കപ്പനെതിരെ […]