ഷട്ടറിട്ട ബസില്‍ നട്ടുച്ചയ്ക്ക് സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം, രഹസ്യമായി എത്തിയ പൊലീസ് ഉള്ളിലേക്ക് കയറിയപ്പോള്‍ കണ്ടത്
പാലാ: സ്വകാര്യ ബസില്‍ എട്ടാം ക്ളാസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്ബില്‍ അഫ്‌സല്‍ (31), ഒത്താശ ചെയ്തുകൊടുത്ത കട്ടപ്പന സ്വദേശി ഡ്രൈവര്‍ എബിന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ പോക്‌സോ പ്രകാരം കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒത്താശ ചെയ്ത മറ്റൊരു കണ്ടക്ടര്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഷട്ടറിട്ട് പാര്‍ക്കു ചെയ്തിരുന്ന ബസില്‍ സംശയകരമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ട ഒരാള്‍ […]