കേന്ദ്ര ഐ ടി മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍
കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍.മന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൊതുജനങ്ങള്‍ക്ക് കാണാമെങ്കിലും, രവിശങ്കര്‍ പ്രസാദിന് ട്വിറ്ററില്‍ സ്വന്തം അകൗണ്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യു എസ് പകര്‍പ്പവകാശം ലംഘിച്ചെന്ന് ആരോപിച്ചാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. എന്നാല്‍ പകര്‍പ്പാവകാശ നിയമങ്ങള്‍ ഒന്നും അക്കൗണ്ടില്‍ ലംഘിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പുതുക്കിയ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ച ട്വിറ്റെറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രവിശങ്കര്‍ പ്രസാദ് നേരത്തെ രംഗത്തെത്തിയിരുന്നു. പുതുക്കിയ […]