ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത്: തിരുവനന്തപുരം വിമാനത്താവളം ചൊവ്വാഴ്ച അഞ്ച് മണിക്കൂർ അടച്ചിടും
നൂറ്റാണ്ടുകളുടെ പാരമ്പര്യവും ആചാരപ്പെരുമയും പേറുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്രയ്ക്കായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ താൽക്കാലികമായി അടച്ചിടുന്നു. വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയുള്ള അഞ്ച് മണിക്കൂർ സമയമാണ് വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവയ്ക്കുന്നത്. ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ആറാട്ട് ഘോഷയാത്ര ശംഖുംമുഖം കടപ്പുറത്തേക്ക് കടന്നുപോകുന്നത് വിമാനത്താവളത്തിന്റെ റൺവേയിലൂടെയാണ്. 1932-ൽ തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമാകുന്നതിന് മുൻപ് തന്നെ നിലവിലുണ്ടായിരുന്ന പരമ്പരാഗത പാതയാണിത്. പിന്നീട് വിമാനത്താവളം നിർമിച്ചപ്പോഴും ഈ യാത്രാമാർഗ്ഗം […]