തിരുവനന്തപുരം വിമാനത്താവളം നാളെ മുതല്‍ അദാനി ഗ്രൂപ് എറ്റെടുക്കും; പുതിയ മാറ്റങ്ങള്‍ ഇതാണ്
ശംഖുംമുഖം (തിരുവനന്തപുരം): ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിെന്റ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ് എറ്റെടുക്കും. ആദ്യ ഒരു വര്‍ഷം അദാനി ഗ്രൂപ് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്തമായി നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകും. എന്നാല്‍ പാട്ടക്കരാര്‍ പ്രകാരമുള്ള തുക അടക്കമുള്ള കാര്യങ്ങളുടെ ചുമതല ചെവ്വാഴ്ച മുതല്‍ അദാനി ഗ്രൂപ്പിനാണ്. അടുത്തവര്‍ഷം മുതല്‍ വിമാനത്താവള നടത്തിപ്പിെന്റ പൂര്‍ണമായുള്ള അവകാശം അദാനിയുടെ കരങ്ങളിലേക്ക് മാത്രമായി മാറും. എയര്‍പോര്‍ട്ട് നടത്തിപ്പ് എറ്റെടുക്കുന്നതിെന്റ ഭാഗമായി ആഗസ്റ്റ് 16 മുതല്‍ അദാനിഗ്രൂപ്പിെന്റ വിദഗ്ധര്‍ വിമാനത്താവളത്തില്‍ എത്തി നീരീക്ഷണ […]