രത്നാകരന്‍ പിള്ളയെ പിടിവിടാതെ ഭാഗ്യദേവത
കിളിമാനൂര്‍: ആറുകോടി രൂപയുടെ സംസ്ഥാന ക്രിസ്മസ് ബംമ്ബര്‍ ഭാഗ്യക്കുറി ജേതാവിന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ‘നിധിയുടെ’ രൂപത്തില്‍ വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. അടുത്തിടെ വാങ്ങിയ 20 സെന്റ് പുരയിടം കിളയ്ക്കുന്നതിനിടെ 2600 (എണ്ണം) പുരാതന ചെമ്ബുനാണയങ്ങളടങ്ങിയ കുടമാണ് രത്നാകരന്‍ പിള്ളയ്ക്ക് ലഭിച്ചത്. ഇന്നലെ രാവിലെയാണ് കീഴ്പേരൂര്‍ പടിഞ്ഞാറ്റിന്‍കര തിരുവാള്‍ക്കട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്നുള്ള പുരയിടം കിളയ്ക്കുന്നതിനിടയില്‍ വലിയ മണ്‍കുടത്തില്‍ മൂടിയ നിലയില്‍ നാണയങ്ങള്‍ ലഭിച്ചത്. തൊഴിലാളികളുടെ മണ്‍വെട്ടികൊണ്ട് കുടം പൂര്‍ണമായും തകര്‍ന്നിരുന്നു. രത്നാകരന്‍പിള്ള അറിയിച്ചതനുസരിച്ച് കിളിമാനൂര്‍ […]