ജോലി സമയം കഴിഞ്ഞു; ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
കോട്ടയം: ജോലി സമയം കഴിഞ്ഞതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയി.ഇന്നലെ രാവിലെ പതിനൊന്നോടെ കോട്ടയം കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലാണു സംഭവം. ഇതോടെ മണിക്കൂറുകളോളം ദീര്‍ഘദൂര ട്രെയിനുകള്‍ വേഗം കുറച്ച് ട്രാക്ക് മാറി ഓടേണ്ടി വന്നു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കു പോയ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ജോലി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ പാതിവഴയില്‍ നിര്‍ത്തി ഇറങ്ങിപ്പോയത്. മേലധികാരികളെയും അധികൃതരെയും വിവരം അറിയിച്ച ശേഷമാണ് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നും ഇറങ്ങിയത്. കുറുപ്പന്തറ റെയില്‍വേ […]