Blog Post

Karanavars > News >

ജനശതാബ്​ദി ഉള്‍പ്പെടെ കേരളത്തിലൂടെയുള്ള 10 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; ടിക്കറ്റ്​ തുക തിരികെ നല്‍കുമെന്നു റെയില്‍വേ

കോട്ടയം​: കോവിഡ്-19 വ്യാപന ഭീതിയെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതോടെ കേരളത്തില്‍ ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നു. ജനശതാബ്​ദി ഉള്‍പ്പെടെ പത്തോളം സര്‍വീസുകളാണ്​ റദ്ദാക്കിയിരിക്കുന്നത്​. റദ്ദാക്കിയ ട്രെയിനുകളില്‍ മുന്‍കൂര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച്‌​ നല്‍കുമെന്ന്​ റെയില്‍വേ അറിയിച്ചു. കൊല്ലം–ചെങ്കോട്ട പാതയിലെ പാസഞ്ചര്‍ ഉള്‍പ്പെടെ ചില ട്രെയിനുകളാണ് ഇന്നു മുതല്‍ 31 വരെ ദക്ഷിണ റെയില്‍വേ മധുര ഡിവിഷന്‍ റദ്ദാക്കിയത്. തിരുവനന്തപുരം –മംഗളൂരു മലബാര്‍, എറണാകുളം– ലോകമാന്യതിലക് തുരന്തോ ട്രെയിനുകള്‍ ഏപ്രില്‍ 1 വരെയും ഓടില്ല. […]

Read More