ആലുവ ട്രെയിന്‍ അപകടം: അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
കൊച്ചി: ആലുവയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് എറണാകുളം-തൃശൂര്‍ പാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ റെയില്‍വേ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് അഞ്ച് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (16341), എറണാകുളം– കണ്ണൂര്‍ ഇന്റര്‍സിറ്റി (16305), കോട്ടയം-നിലമ്ബൂര്‍ എക്സ്പ്രസ് (16326), നിലമ്ബൂര്‍-കോട്ടയം എക്സ്പ്രസ് (16325), ഗുരുവായൂര്‍– എറണാകുളം എക്സ്പ്രസ് (06439) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. വ്യാഴാഴ്ച പുനലൂര്‍നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ എക്സ്പ്രസ് (16327) തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. വ്യാഴാഴ്ച ചെന്നൈ എഗ്മോറില്‍ […]