നിര്‍മാണ രംഗത്തേക്കും ചുവടുവെച്ച് ടൊവിനോ
ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ അടുത്തിടെ സ്വന്തം പ്രൊഡക്ഷന്‍ കമ്ബനികള്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ നടന്‍ ടൊവിനോയും നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ടൊവിനോ തോമസ് പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് എന്‍റെ ജന്മദിനത്തില്‍ ഇത്രയധികം സ്നേഹം എന്നെങ്കിലും ലഭിക്കുമെന്ന് കരുതിയിരുന്നില്ല. അതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത മറ്റെന്തെങ്കിലും പങ്കിടാന്‍ ഈ അവസരം ഉപയോഗിക്കുന്നു. പ്രിയപ്പെട്ടവരേ, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് […]