നിയമലംഘനങ്ങളുടെ കൂത്തരങ്ങായി ടൂറിസ്റ്റ് ബസ്സുകള്‍;വിനോദയാത്രക്കിടെ ബസിന് മുകളില്‍ പൂത്തിരിയും പടക്കവും കത്തിച്ച് വിദ്യാര്‍ഥികള്‍
കോഴിക്കോട്:ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ നടപടി ശക്തമാകുന്നതിനിടയിലും ബസുകളിലെ സാഹസിക ആഘോഷങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബസിന്റെ മുകളില്‍ കയറിനിന്ന് പടക്കവും പൂത്തിരിയും മറ്റും കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കോഴിക്കോട് ജില്ലയിലെ കോരങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളാണ് ബസിന് മുകളില്‍വെച്ച് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുംഅപകടകരമായ രീതിയില്‍ പിറന്നാള്‍ ആഘോഷം നടത്തിയത്. സ്കൂളില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രമധ്യേ ഡിസംബര്‍ ഒന്നാം തീയതിയാണ് ഈ വഴിവിട്ട ആഘോഷം അരങ്ങേറിയത്. അതേസമയം, സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ നിയമലംഘനങ്ങളുടെ […]