കൊറോണ വൈറസ്; ടോക്യോ ഒളിമ്ബിക്‌സിനെ ബാധിച്ചേക്കുമെന്ന ആശങ്കയുമായി സംഘാടക സമിതി
ടോക്യോ: ചൈനയിലും ജപ്പാനിലും കൊറോണ വൈറസ് മരണങ്ങള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ടോക്യോ ഒളിമ്ബിക്‌സ് 2020ന്റെ നടത്തിപ്പിനെ കുറിച്ച് ആശങ്കയുമായി സംഘാടക സമിതി. വൈറസ് ഭീതി കാരണം ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒളിമ്ബിക്‌സ് യോഗ്യത മത്സരങ്ങള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യാന്‍ നിര്‍ബന്ധിതമായതോടെയാണ് ഇത്തരമൊരു ആശങ്കയുമായി സംഘാടക സമിതി രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് ടോക്യോ ഒളിമ്ബിക്‌സ് സംഘാടക സമിതി ചീഫ് എക്‌സിക്യൂട്ടീവ് തോഷിരോ മ്യൂട്ടോ പറയുന്നു. രാജ്യത്ത് നിന്നും ഈ വൈറസിനെ അതിവേഗം തന്നെ ഇല്ലായ്മ […]