Blog Post

Karanavars > News >

‘വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റി’; പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണവുമായി ടിക്കാറാം മീണ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ കമീഷണറായിരുന്ന ടിക്കാറാം മീണ. വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റിയെന്ന് മീണ ആരോപിച്ചു. തൃശൂര്‍ കലക്ടറായിരിക്കെയാണ് നടപടി നേരിട്ടത്. ഇതിന് പിന്നില്‍ പി. ശശിയാണെന്നും അദ്ദേഹം ആരോപിച്ചു. ‘തോല്‍ക്കില്ല ഞാന്‍‘ എന്ന ആത്മകഥയിലാണ് മീണയുടെ പരാമര്‍ശം. വയനാട്ടില്‍ ചുമതലയേറ്റപ്പോഴും പ്രതികാരം തുടര്‍ന്നെന്നും മീണ പറയുന്നു. അന്ന് ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി. ശശി. വ്യാജ കള്ള് നിര്‍മിച്ചവരെ റെയ്ഡ് […]

Read More

140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ നിര്‍ദേശം. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണയാണ് ഇതുസംബന്ധിച്ച നിര്‍ദേശം ജില്ല വരണാധികാരികളായ കലക്ടര്‍മാര്‍ക്ക് നല്‍കിയത്. ഇരട്ട വോട്ട് സംബന്ധിച്ച മുഴുവന്‍ പരാതികളും ഒരുമിച്ച്‌ പരിശോധിക്കാനാണ് നിര്‍ദേശം. പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ 140 മണ്ഡലങ്ങളിലും ഇരട്ടവോട്ട് ഉണ്ടോ എന്ന് പരിശോധിക്കണം. വ്യാഴാഴ്ചക്കുള്ളില്‍ പ്രത്യേക സോഫ്റ്റവെയര്‍ ഉപയോഗിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കണം. ശേഷം ഇരട്ട വോട്ടര്‍മാരുടെ പ്രത്യേക പട്ടിക തയാറാക്കണം. ഈ പട്ടിക ഇരട്ട […]

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രഖ്യാപനം ഫെബ്രുവരിയില്‍. വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടക്കും. ഏപ്രില്‍ 15നകം കേരളത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെന്നും ടിക്കാറാം പറഞ്ഞു.പരീക്ഷകളുടേയും റംസാന്റെയും തീയതികള്‍ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. കേരളത്തില്‍ ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നും ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാനം തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കടന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികളും വേഗത്തില്‍ കടക്കും. മാര്‍ച്ച്‌ അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ കേരളം പോളിംങ് […]

Read More