ബോര്‍ഡിലെ ഫോട്ടോ ചെറുതായി; തൃശ്ശൂര്‍ മേയര്‍ ചടങ്ങ് ബഹിഷ്കരിച്ചു, വേദിയില്‍ കയറാന്‍ കൂട്ടാക്കിയില്ല……
തൃശ്ശൂര്‍: പൂങ്കുന്നം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബോര്‍ഡില്‍ തന്റെ ഫോട്ടോ എം.എല്‍.എ.യുടെ ഫോട്ടോയെക്കാള്‍ ചെറുതായതില്‍ പ്രതിഷേധിച്ച് മേയര്‍ എം.കെ. വര്‍ഗ്ഗീസ് അവിടത്തെ വിജയദിനാഘോഷം ബഹിഷ്കരിച്ചു. വിവാദത്തെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യേണ്ട പി. ബാലചന്ദ്രന് എം.എല്‍.എ. സ്ഥലത്തെത്തിയില്ല. ഇരുവരുടെയും അഭാവത്തില്‍ മുഖ്യാതിഥിയായ കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍.എ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ആശംസ അറിയിക്കാനെത്തിയ കൗണ്‍സിലര്‍ എ.കെ. സുരേഷ് അധ്യക്ഷനുമായി. പ്രോട്ടോക്കോള്‍ പ്രകാരം എം.എല്‍.എ.യെക്കാള്‍ വലുത് താനാണെന്നും ഫ്ളക്സില്‍ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിന്‍സിപ്പലിനോട് […]