തൃശൂര്‍ കോര്‍പറേഷനില്‍ അട്ടിമറിക്ക് കോണ്‍ഗ്രസ്; അവിശ്വാസത്തിന് ശ്രമം
തൃശൂര്‍: പുതിയ ഡി.സി.സി പ്രസിഡന്റായി ജോസ് വള്ളൂര്‍ ചുമതലയേറ്റതിന് പിന്നാലെ തൃശൂര്‍ കോര്പറേഷന് ഭരണം പിടിക്കാന്‍ കരുനീക്കം. കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന ഇടതുപക്ഷം കോണ്‍ഗ്രസിനേക്കാള്‍ ഒരാളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഭരിക്കുന്നത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എം.കെ. വര്‍ഗീസ് മേയറായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചതോടെയാണ് ഇടതുമുന്നണി ഭരണം സ്വന്തമാക്കിയത്. ഭരണം നഷ്ടപ്പെടാനിടയാക്കിയത് നേതൃത്വത്തിെന്റ സമീപനമായിരുന്നെന്നും വര്‍ഗീസിനെ കൂടെ നിര്‍ത്താതെ ഭരണം നഷ്ടപ്പെടുത്തുകയായിരുന്നെന്നും കോണ്‍ഗ്രസില്‍ അന്നുതന്നെ വിര്ശനമുയര്ന്നിരുന്നു. മാസ്റ്റര്‍ പ്ലാന്‍ വിഷയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പിയുമായി സഹകരണമുണ്ടായ സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ […]