Blog Post

Karanavars > News >

പൊലീസ് സംരക്ഷണം ആവശ്യം; അജിത തങ്കപ്പന്‍ ഹൈക്കോടതിയെ സമീപിച്ചു

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് ആവശ്യം. നാളെ നഗരസഭാ കൗണ്‍സില്‍ യോഗം നടക്കാനിരിക്കെയാണ് ചെയര്‍പേഴ്സണിന്റെ ആവശ്യം. മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സംരക്ഷണം നല്‍കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പണക്കിഴി വിവാദത്തിന്‍്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ ഹര്‍ജി. വിവാദങ്ങള്‍ ശക്തമായ ശേഷം ആദ്യമായി നഗരസഭാ കൗണ്‍സില്‍ യോഗം നാളെ ചേരുകയാണ്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. അതേസമയം, പണക്കി‍ഴി വിവാദത്തിനും […]

Read More