ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം: കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്, പണമല്ല പരാതി കവറാണെന്ന് ചെയര്‍പേഴ്‌സണ്‍
കൊച്ചി : തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഓണാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്ത ഓണക്കോടിക്കൊപ്പം പതിനായിരം രൂപ അടങ്ങുന്ന കവര്‍ കൂടി ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നല്‍കുകയായിരുന്നു. പണമടങ്ങിയ കവര്‍ ചെയര്‍പേഴ്‌സന് തിരിച്ചു നല്‍കുന്നതിന്റെ തെളിവുകളും പുറത്ത് വന്നു. ദൃശ്യത്തില്‍ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണെ അറിയിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ പണം നല്‍കിയതായി സ്ഥിരീകരിച്ച് ഭരണപക്ഷത്തിലുള്ള കൂടുതല്‍ കൗണ്‍സിലര്‍മാര്‍ […]