Blog Post

Karanavars > News >

തൃക്കാക്കരയിലേക്ക് പ്രത്യേകമായി ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ല; കെവി തോമസിനെ പരിഹസിച്ച്‌ വി.ഡി സതീശന്‍

തിരുവനന്തപുരം: തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന് കെ വി തോമസിന്റെ പരാമര്‍ശത്തെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.തൃക്കാക്കരയിലേക്ക് പ്രത്യേകമായി ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ലെന്ന് സതീശന്‍ തുറന്നടിച്ചു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു കെ.വി തോമസിന്റെ പ്രതികരണം. നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഉമയുമായി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ കെ.വി തോമസ് തന്റെ നിലപാട് ഇന്ന് പറയുമെന്നും ചാനലുകളോട് വ്യക്തമാക്കി. രാവിലെ […]

Read More

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. പുലര്‍ച്ചെ 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. ഡി ജി പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് വി.എ. സുനീഷ് എന്നിവര്‍ക്കൊപ്പം ഏപ്രില്‍ 24ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചികിത്സയിലിരിക്കെ മന്ത്രിസഭാ യോഗത്തിലടക്കം ഓണ്‍ലൈനായി മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. […]

Read More