Blog Post

Karanavars > News >

വംശീയാധിക്ഷേപം നടത്താനുള്ള ലൈസന്‍സാണ് തൃക്കാക്കരയിലെ വിജയമെന്ന് കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിക്കരുത്: റഹിം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സിറ്റിങ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയിച്ചതിന് പിന്നാലെ, കെ.വി.തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമര്‍ശിച്ച്‌ എ.എ. റഹിം എം.പി. കെ.വി. തോമസിനെ പോലെ, ഒരു തലമുതിര്‍ന്ന നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് അണികള്‍ ചെയ്യുന്നതെന്നും ഒരു നേതാവ് പോലും ഇതിനെ തള്ളിപ്പറയാത്തത്, തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും റഹിം വ്യക്തമാക്കി. ‘കെ.വി. തോമസിനെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി നേരിടാം. പക്ഷേ എറണാകുളം പട്ടണത്തിലൂടെ അദ്ദേഹത്തിനെ വംശീയാധിക്ഷേപം നടത്തുന്ന രീതിയില്‍ തിരുത മീനുമായി പ്രകടനം നടത്തുകയാണ്. വംശീയാധിക്ഷേപം നടത്താനുള്ള […]

Read More

ക്യാപ്റ്റന്‍ നിലംപരിശായി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന്‍.ഒരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോഴും എല്‍.ഡി.എഫ് ഓരോ കാതം പിന്നില്‍ പോകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്നാണ് എല്‍.ഡി.എഫ് അവകാശപ്പെട്ടത്. വലിയ പരാജയം തെരഞ്ഞെടുപ്പിലുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മുമ്ബുണ്ടായിരുന്ന രാഷ്ട്രീയചരിത്രങ്ങളെ തിരുത്തിക്കുറിച്ചാണ് മുഖ്യമന്ത്രി ഇത്രയും ദിവസം ക്യാമ്ബ് ചെയ്ത് തൃക്കാക്കരയില്‍ പ്രചാരണം നയിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച്‌ സി.പി.എമ്മും മുഖ്യമന്ത്രിയും പ്രതികരിക്കണം. കെ റെയില്‍ […]

Read More

‘നിന്നെ പിന്നെ കണ്ടോളാം’; കെ.വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി യുഡിഎഫ് ‍പ്രവര്‍ത്തകര്‍, ഉമയുടെ

കൊച്ചി: തൃക്കാക്കരയില്‍ ഉമ തോമസ് വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കെ.വി തോമസിനെതിരെ മുദ്രാവാക്യം.’നിന്നെ പിന്നെ കണ്ടോളാം‘ എന്നായിരുന്നു മുദ്രാവാക്യം. ഉമ വിജയം ഉറപ്പിച്ചതോടെ മണ്ഡലത്തിലെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി വിട്ടശേഷം കെ. വി തോമസിനെ മാന്‍ഡ്രേക്ക് എന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്. ഒരു തരത്തിലും കെ.വി.തോമസ് ഫാക്ടര്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ബക്കറ്റില്‍ കോരിയെടുത്ത കടല്‍വെള്ളം മാത്രമായി കെ. വി തോമസ് ചുരുങ്ങിയെന്നും പ്രവര്‍ത്തകര്‍ […]

Read More

തൃക്കാക്കരയില്‍ യുഡിഎഫ് തരംഗം; ഉമ തോമസിന്റെ ലീഡ് പതിനായിരത്തിലേക്ക് നീങ്ങുന്നു

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്ലിന്റെ ആദ്യഘട്ടം മുതല്‍ ഉമതോമസ് ലീഡ് നിലനിര്‍ത്തുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍ പോലും അപ്രസക്തമാക്കികൊണ്ടാണ് ഉമതോമസിന്റെ മുന്നേറ്റം. കഴിഞ്ഞ തവണ പി.ടി. തോമസ് കോണ്‍​ഗ്രസ് ശക്തികേന്ദ്രത്തില്‍ നേടിയതിനെക്കാള്‍ വോട്ടാണ് ഉമ തോമസ് നേടിയത്. 10 മണിയോടെ 10,000 വോട്ടിലേക്ക് ലീഡ് ഉയര്‍ത്തി. ഒന്നാം റൗണ്ടില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് 1258 വോട്ടാണ് ലീഡുണ്ടായിരുന്നത്. എന്നാല്‍ ഉമ തോമസ് ആദ്യ റൗണ്ടില്‍ തന്നെ 2157 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കി. യു.ഡി.എഫ് ക്യാമ്ബില്‍ ഇതിനകം […]

Read More

തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിലെ പോളിങ് ബൂത്തില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ബൂത്തിലെ ടി എം സഞ്ജു എന്നയാളുടെ പേരില്‍ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്ബാക്കുട സ്വദേശി ആല്‍ബിനാണ് പൊലീസിന്റെ പിടിയിലായത്. യുഡിഎഫ് ബൂ ത്ത് ഏജന്റ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രിസൈഡിങ് ഓഫിസറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടിയെന്ന് പൊലീസ് പറഞ്ഞു.

Read More

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

കൊച്ചി: തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ആള്‍ പിടിയില്‍.സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരായ വിധിയെഴുത്തായിരിക്കും തൃക്കാക്കരയിലേതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചാരണത്തിന്റെ പേരില്‍ ഒരു മാസം പാഴാക്കികളഞ്ഞതായി മൂന്നാം തിയതി ബോധ്യമാകുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. മാമംഗലം എസ്.എന്‍.ഡി.പി ഹാളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്താനെത്തിയതായിരുന്നു ഹൈബി. അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ലീഗ് നേതാവ് പിടിയില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്ബത്തൂരില്‍ നിന്ന് പൊലീസ് പിടിയിലായത്. ഇയാളെ ഉച്ചയോടെ തൃക്കാക്കര […]

Read More

തൃ​ക്കാ​ക്ക​ര​യി​ല്‍ വി​ധി​യെ​ഴു​ത്ത് തു​ട​ങ്ങി

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ല്‍ ആ​ദ്യ​മ​ണി​ക്കൂ​റി​ല്‍ 8.09 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ഇ​തു​വ​രെ 15,833 പേ​ര്‍ വോ​ട്ട് ചെ​യ്തു.9.10 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 7.05 ശ​ത​മാ​നം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 1,96,805 വോ​ട്ട​ര്‍​മാ​രാ​ണ് ആ​കെ​യു​ള്ള​ത്. വ്യാ​പ​ക ക​ള്ള​വോ​ട്ടി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബൂ​ത്തു​ക​ളി​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​നം അം​ഗീ​ക​രി​ക്കു​മെ​ന്ന് പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ടെ​ന്ന് യു​ഡി​എ​ഫ് ഉ​മ തോ​മ​സ് പ​റ​ഞ്ഞു. നൂ​റു ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ ​ജോ​സ​ഫും പ്ര​തി​ക​രി​ച്ചു.

Read More

തൃക്കാക്കര നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാളെ വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു.അവസാന വോട്ടുകള്‍ ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന് ഇറങ്ങും. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ രാവിലെ ഏഴര മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയായതോടെ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. കോണ്‍ഗ്രസ് തൃക്കാക്കരയിലും തകരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തോല്‍വി […]

Read More

തൃക്കാക്കരയില്‍ അവിശുദ്ധ കൂട്ടുകെട്ട്; ബിജെപി വോട്ട് യുഡിഎഫിന് നല്‍കാന്‍ ശ്രമം: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന പരാജയ ഭീതിയാല്‍ അവിശുദ്ധ കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തൃക്കാക്കരയില്‍ ബിജെപി വോട്ട് യുഡിഎഫിന് നല്‍കാന്‍ ശ്രമം നടക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ പ്രബുദ്ധരായ കേരള ജനത പരാജയപ്പെടുത്തും. തൃക്കാക്കരയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ബിജെപി ഓഫീസ് സന്ദര്‍ശിക്കുകയും കുമ്മനം രാജശേഖരനോട് വോട്ട് ചോദിക്കുകയും ചെയ്തു. ഇത് യുഡിഎഫ് –ബിജെപി കൂടിക്കാഴ്ചയുടെ ഭാഗമാണെന്നും കോടിയേരി ആരോപിച്ചു. സ്ത്രീസുരക്ഷക്ക് വേണ്ടി […]

Read More