തൃക്കാക്കര നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാളെ വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു.അവസാന വോട്ടുകള്‍ ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന് ഇറങ്ങും. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ രാവിലെ ഏഴര മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയായതോടെ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. കോണ്‍ഗ്രസ് തൃക്കാക്കരയിലും തകരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തോല്‍വി […]