മൂന്ന് യുവതികള്‍ ചേര്‍ന്ന് യുവാവിനെ തടങ്കലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു; വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്
ന്യൂഡല്‍ഹി: തെലങ്കാനയില്‍ മൂന്ന് യുവതികള്‍ ചേര്‍ന്ന് യുവാവിനെ തടങ്കലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ദിശ പീഡനക്കേസിന് പിന്നാലെയാണ് തെലങ്കാനയില്‍ യുവാവിനെ മൂന്ന് യുവതികള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വി ആര്‍ വാച്ചിങ് യു ന്യൂസ് എന്ന ഫേസ്ബുക്ക് പേജിലായിരുന്നു വാര്‍ത്ത ആദ്യം എത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ പ്രചാരമാണ് വാര്‍ത്തക്ക് ലഭിച്ചത്. ഞെട്ടിക്കുന്ന വാര്‍ത്ത യുവാവിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം പീഡിപ്പിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. വയാഗ്ര കഴിപ്പിച്ചായിരുന്നു […]