തൃശ്ശൂര്‍ കൊറ്റമ്ബത്തൂരിലെ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് വാച്ചര്‍മാര്‍ വെന്തു മരിച്ചു
ദേശമംഗലം: തൃശ്ശൂരിലെ കാട്ടുതീയില്‍ സമൂഹമനസാക്ഷിയെ ഞെട്ടിച്ച് മൂന്ന് വാച്ചര്‍മാര്‍ക്ക് ദാരുണ മരണം. പൊള്ളം കൊറ്റമ്ബത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേയാണ് മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ വെന്തുമരിച്ചത്. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെ.വി ദിവാകരന്‍ (43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്ബ് എടവണ വളപ്പില്‍വീട്ടില്‍ എം.കെ വേലായുധന്‍ (55) താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്ബ് വട്ടപ്പറമ്ബില്‍ വീട്ടില്‍ വി.എ ശങ്കരന്‍ (46) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം […]